ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ രണ്ട് പ്രധാന താരങ്ങൾ ഇല്ല. ബുമ്രയും ജഡേജയും അവസാന ടെസ്റ്റിന് ഉണ്ടാകില്ല എന്ന് ഇന്ത്യൻ ടീം അറിയിച്ചു. ബുമ്രയ്ക്ക് അവസാന ടെസ്റ്റിൽ വിശ്രമം നൽകാൻ ആണ് ഇന്ത്യയുടെ തീരുമാനം. രവീന്ദ്ര ജഡേജയ്ക്ക് കാലിനേറ്റ പരിക്കാണ് പ്രശ്നം. അതുകൊണ്ട് തന്നെ ജഡേജയ്ക്ക് കളിക്കാൻ ആകില്ല. ജഡേജയ്ക്ക് പകരം അശ്വിനും ബുമ്രയ്ക്ക് പകരം ഷമിയും ഇന്ത്യൻ ടീമിൽ എത്തും. കഴിഞ്ഞ ടെസ്റ്റിനിടെ പരിക്കേറ്റ രോഹിത് ഫിറ്റ്നെസ് വീണ്ടെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ താരം ടീമിൽ തുടരും. ടൂർണമെന്റിൽ ഇന്ത്യ ഇപ്പോൾ 2-1ന് മുന്നിക് ആണ്.