ബൂം ബൂം ബുമ്ര!! വിക്കറ്റ് തെറിപ്പിച്ച ബുമ്രയുടെ മികവിന് ഫിഞ്ച് വരെ കയ്യടിച്ചു പോയി

ഇന്ന് അഞ്ചാം ഓവറിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ കുറ്റി തെറിപ്പിച്ച ബുമ്രയുടെ യോർക്കർ ഒരു അസാധ്യ ഡെലിവറി ആയുരുന്നു. യോർക്കർ ആണെന്ന് തിരിച്ചറിഞ്ഞ് ഫിഞ്ച് പ്രതിരോധിക്കാൻ നിന്നു എങ്കിലും ഫിഞ്ചിനെ കൊണ്ട് അത് തടയാൻ ആയില്ല. ലെഗ്സ്റ്റെപ് പിഴുതിട്ട് ആണ് ആ പന്ത് കടന്നു പോയത്. ഈ പന്തിന്റെ മികവ് കണ്ട് ആരോൺ ഫിഞ്ച് തന്നെ അത്ഭുതപ്പെട്ടു.

ബുമ്ര

വിക്കറ്റ് പോയതിന്റെ സങ്കടം ഉണ്ടെങ്കിലും കളം വിടുന്നതിന് മുമ്പ് ആരോൺ ഫിഞ്ച് ബുമ്രയുടെ മികവിന് കയ്യടിച്ച് കൊണ്ടാണ് കളം വിട്ടത്. ഫിഞ്ചിന്റെ സ്പോർട്സ്മാൻ സ്പിരിറ്റ് കാണിക്കുന്ന മൊമന്റ് കൂടി ആയി ഇത്. പരിക്ക് കാരണം നീണ്ട കാലമായി ഇന്ത്യക്ക് ഒപ്പം ഇല്ലാതിരുന്ന ബുമ്രയുടെ തിരിച്ചുവരവ് മത്സരമായിരുന്നു ഇത്.