ഗോകുലം കേരള മഞ്ചേരിയിലേക്ക്

ഗോകുലം കേരള പുതിയ സീസണിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക്‌. പുതിയ ഐ ലീഗ് സീസണിൽ പകുതിയോളം ഹോം മത്സരങ്ങൾ ഗോകുലം കേരള മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ചാകും കളിക്കുക. കഴിഞ്ഞ സന്തോഷ് ട്രോഫി സമയത്ത് നിറത്ത ഗ്യാലറിയിൽ കളികൾ നടന്ന പയ്യനാട് സ്റ്റേഡിയം ഗോകുലത്തെയും നിറഞ്ഞ കാണികളുമായി സ്വീകരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഗോകുലം 22 10 05 12 26 03 376
പയ്യനാട് സ്റ്റേഡിയം
ചിത്രം: സൈനുകാപ്പൻ

സീസണിലെ ആദ്യ 6 ഹോം മത്സരങ്ങൾ ആകും ഗോകുലം കേരള പയ്യനാട് വെച്ച് കളിക്കുക. ബാക്കി ഹോം മത്സരങ്ങൾക്ക് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം തന്നെ വേദിയാകും. കോവിഡിന് മുമ്പ് ഉള്ള ഐ ലീഗ് സീസണുകളിൽ കോഴിക്കോട് ആയിരുന്നു ഗോകുലത്തിന്റെ ഹോം വേദി. അവസാന രണ്ട് ഐ ലീഗ് സീസണിലും കിരീടം നേടിയ ഗോകുലം കേരള ഈ സീസണിലും കിരീട നേട്ടം ആവർത്തിക്കാൻ ആകും ശ്രമിക്കുക. ഒക്ടോബർ അവസാനം ആണ് ഐ ലീഗ് സീസൺ ആരംഭിക്കുന്നത്.