ന്യൂ ബോളില്‍ 20 ഓവര്‍, ലക്ഷ്യം നൂറ്, ബ്രിസ്ബെയിന്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

Sports Correspondent

ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബ്രിസ്ബെയിന്‍ ടെസ്റ്റ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ മത്സരം ആവേശകരമായ നിലയില്‍ മുന്നേറുന്നു. മത്സരത്തില്‍ 20 ഓവറുകള്‍ മാത്രം അവശേഷിക്കെ ഇന്ത്യയ്ക്ക് വിജയത്തിനായി 100 റണ്‍സാണ് നേടേണ്ടത്. ഓസ്ട്രേലിയ വിജയത്തിനായി 7 വിക്കറ്റുകളാണ് നേടേണ്ടത്.

80 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഗാബയില്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 228/3 എന്ന നിലയിലാണ്. 61 റണ്‍സ് കൂട്ടുകെട്ടുമായി ചേതേശ്വര്‍ പുജാരയും ഋഷഭ് പന്തുമാണ് ക്രീസില്‍ നില്‍ക്കുന്നത്. പുജാര 56 റണ്‍സും പന്ത് 34 റണ്‍സും നേടിയിട്ടുണ്ട്.