ബ്രിസ്ബെയിനിലെ രണ്ടാം ദിവസത്തെ മൂന്നാം സെഷനിലെ കളി ഉപേക്ഷിച്ചു

Sports Correspondent

കനത്ത മഴയെത്തുടര്‍ന്ന് ബ്രിസ്ബെയിന്‍ ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി ഉപേക്ഷിച്ചു. രണ്ടാം ദിവസത്തെ മൂന്നാം സെഷന്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുകയായിരുന്നു. ഓസ്ട്രേലിയയെ 369 റണ്‍സിന് പുറത്താക്കിയ ശേഷം ഇന്ത്യയ്ക്ക് ഓപ്പണര്‍മാരെ നഷ്ടമായി 62/2 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് മത്സരത്തില്‍ മഴ തടസ്സം സൃഷ്ടിച്ചത്.

നാളെ ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മണിക്ക് മത്സരം ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് നഷ്ടമായ സമയം തിരിച്ച് പിടിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്.