മുംബൈ സിറ്റിയെ തടയാൻ ഹൈദരബാദിന് എങ്കിലും ആകുമോ

Img 20210116 112154

ഐ എസ് എല്ലിൽ ഇന്ന് ലീഗ് തലപ്പത്തുള്ള മുംബൈ സിറ്റി ഹൈദരബാദ് എഫ് സിയെ നേരിടും. ലീഗിൽ ഇപ്പോൾ തന്നെ ഒന്നാം സ്ഥാനത്ത് അഞ്ചു പോയിന്റ് ലീഡ് ഉള്ളത് മുംബൈ സിറ്റി ആ ലീഡ് എട്ടു പോയിന്റായി ഉയർത്താൻ ആകും ഇന്ന് ലക്ഷ്യമിടുക. അവസാന മത്സരത്തിൽ എ ടി കെ കൊൽക്കത്തയെ കൂടെ പരാജയപ്പെടുത്തിയതോടെ മുംബൈ സിറ്റി അവസാന ഒമ്പതു മത്സരങ്ങളിൽ അപരാജിതരായി നിൽക്കുകയാണ്.

ഹൈദരബാദിനെയും നേരത്തെ മുംബൈ സിറ്റി തോൽപ്പിച്ചിരുന്നു. ഹൈദരബാദ് ഇതുവരെ മുംബൈ സിറ്റിയെ തോൽപ്പിച്ചിട്ടില്ല. എങ്കിലും ഇപ്പോൾ ഹൈദരാബാദ് മികച്ച ഫോമിലാണ്. രണ്ടു വലിയ വിജയങ്ങൾ കഴിഞ്ഞാണ് ഹൈദരബാദ് മുംബൈ സിറ്റിക്ക് മുന്നിൽ എത്തുന്നത്. ഇന്ന് വിജയിച്ച് ആദ്യ നാലിലെ സ്ഥാനം ഉറപ്പിക്കുക ആയിരിക്കും ഹൈദരബാദ് ലക്ഷ്യം. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുന്നത്.

Previous articleബ്രിസ്ബെയിനിലെ രണ്ടാം ദിവസത്തെ മൂന്നാം സെഷനിലെ കളി ഉപേക്ഷിച്ചു
Next articleമാറ്റിപ് പരിക്ക് മാറി എത്തി, യുണൈറ്റഡിന് എതിരെ കളിച്ചേക്കും