കമ്മിൻസിനു പിന്നാലെ 42 ലക്ഷം ഇന്ത്യക്കായി സംഭാവന നൽകി ബ്രെറ്റ് ലീ

കോവിഡ് കാരണം ഇന്ത്യൻ ജനത കഷ്ടപ്പെടുന്ന അവസരത്തിൽ സഹായ ഹസ്തവുമായി ഓസ്ട്രേലിയ ബൗളർ പാറ്റ് കമ്മിൻസ് മുന്നോട് വന്നത് ഇന്നലെ ആയിരുന്നു. കമ്മിൻസിനെ മാതൃക ആക്കികൊണ്ട് മുൻ ഓസ്ട്രേലിയൻ താരം ബ്രെറ്റ് ലീയും ഇപ്പോൾ സഹായഹസ്തവുമായി എത്തിയിരിക്കുകയാണ്. ഓക്സിജൻ വാങ്ങാനായി ഒരു ക്രിപ്റ്റോ കോയിൻ ആണ് ബ്രെറ്റ് ലീ ക്രിപ്റ്റോ റിലീഫിൽ നൽകിയത്. ഏകദേശ 42 ലക്ഷം ഇന്ത്യൻ രൂപയോളം വരും അത്‌.

ഇന്ത്യ എന്നും തന്നെ സ്നേഹിച്ച രാജ്യമാണെന്നും അവരെ സഹായിക്കേണ്ടത് തന്റെ ബാധ്യത ആണെന്നും ബ്രെറ്റ് ലീ പറഞ്ഞു‌. തനിക്ക് മാതൃക കാട്ടിയ കമ്മിൻസിന് ബ്രെറ്റ് ലീ നന്ദി പറയുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 50000 ഡോളറാണ് കമ്മിൻസ് കഴിഞ്ഞ ദിവസം സംഭാവന ചെയ്തത്‌. ഏകദേശം 37 ലക്ഷത്തോളം രൂപയാകും ഇത്.