ഫണ്ടെത്തി, സിംബാബ്‍വേയ്ക്കായി കളിക്കുവാന്‍ തയ്യാറെന്ന് പറഞ്ഞ് ബ്രണ്ടന്‍ ടെയിലര്‍

സിംബാബ്‍വേയ്ക്കായി കളിക്കുവാന്‍ തയ്യാറാണെന്ന് അറിയിച്ച് ബ്രണ്ടന്‍ ടെയിലര്‍. തങ്ങള്‍ക്ക് ലഭിക്കാനിരുന്ന വേതനങ്ങള്‍ വൈകിയത് മൂലം ബ്രണ്ടന്‍ ടെയിലറും മറ്റു പ്രധാന സിംബാബ്‍വേ താരങ്ങളും ടീമിന്റെ കഴിഞ്ഞ രണ്ട് പരമ്പരകളില്‍ നിന്ന് വിട്ടു നിന്നിരുന്നു. ടെയിലര്‍ക്ക് പുറമേ ഗ്രെയിം ക്രെമര്‍, ബ്രണ്ടന്‍ ടെയിലര്‍, മാല്‍ക്കം വാളര്‍, സിക്കന്ദര്‍ റാസ എന്നിവരാണ് ടീം തിരഞ്ഞെടുപ്പിനു തങ്ങള്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയത്. ഇവരില്‍ ചിലര്‍ ഗ്ലോബല്‍ ടി20 ലീഗ് കാന‍ഡയില്‍ കളിക്കുവാനും പോയിരുന്നു.

മുമ്പ് നടന്ന കാര്യങ്ങള്‍ മറന്ന് സിംബാബ്‍വേയ്ക്കായി കളിക്കുന്നതിനെക്കുറിച്ച് മാത്രമാണ് താനും തന്നോടൊപ്പം സിംബാബ‍്‍വേയ്ക് കളിക്കേണ്ടതില്ലെന്ന് തീരുമാനിച്ച താരങ്ങളും ഇപ്പോള്‍ കരുതുന്നതെന്നാണ് ടെയിലര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സിംബാബ്‍വേ ക്രിക്കറ്റിന്റെ സാമ്പത്തിക സ്ഥിതി കണ്ട് ഐസിസി ബോര്‍ഡിനു താരങ്ങളുടെ വേതനം നല്‍കുന്നതിനായി ഫണ്ട് നല്‍കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിനീഷ്യസ് ജൂനിയർ നാളെ റയൽ മാഡ്രിഡിനായി അരങ്ങേറും
Next articleത്രില്ലറിൽ അത്ലറ്റികോ മാഡ്രിഡിന്റെ തോല്പിച്ച് പി.എസ്.ജി