വിനീഷ്യസ് ജൂനിയർ നാളെ റയൽ മാഡ്രിഡിനായി അരങ്ങേറും

ബ്രസീലിന്റെ യുവതാരം വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡിൽ നാളെ അരങ്ങേറ്റം നടത്തും. നാളെ പ്രീസീസൺ ടൂർണമെന്റായ ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയാണ് വിനീഷ്യസ് ആദ്യമായി റയൽ ജേഴ്സിയിൽ ഇറങ്ങുക. റയലിന്റെ ഈ സീസണിലെ ആദ്യ മത്സരം കൂടിയാണ് ഇത്‌. ബെയ്ല്, ബെൻസീമ, വിനീഷ്യസ് ആകും നാളെ റയലിന്റെ മുൻ നിര.

ബ്രസീലിയൻ ക്ലബായ ഫ്ലമെംഗോയിൽ നിന്നാണ് വിനീഷ്യസ് റയൽ മാഡ്രിഡിൽ എത്തുന്നത്. ഒരു സീസൺ മുമ്പ് തന്നെ റയൽ മാഡ്രിഡ് വിനീഷ്യസിനെ സ്വന്തമാക്കിയിരുന്നു എങ്കിലും കഴിഞ്ഞ സീസണിൽ ബ്രസീലിൽ തന്നെ കളിക്കാൻ താരത്തെ വിടുകയായിരുന്നു.

കഴിഞ്ഞ‌ സീസണിൽ ഫ്ലമെംഗോയ്ക്കായി സീനിയർ അരങ്ങേറ്റം നടത്തിയ വിനീഷ്യസിന് 19 ഗോളുകളിൽ പങ്കുണ്ടായിരുന്നു‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമഴക്കാല ഫുട്ബോൾ, പെനാൾട്ടിയിൽ 21 ബി സി ഏലച്ചോലയ്ക്ക് വിജയം
Next articleഫണ്ടെത്തി, സിംബാബ്‍വേയ്ക്കായി കളിക്കുവാന്‍ തയ്യാറെന്ന് പറഞ്ഞ് ബ്രണ്ടന്‍ ടെയിലര്‍