ബൗളർമാരാണ് വിജയം നേടി തന്നതെന്ന് രോഹിത് ശർമ്മ

Photo: Twitter/@BCCI

ബൗളർമാരാണ് ബംഗ്ളദേശിനെതിരായ നിർണ്ണായക മത്സരത്തിൽ ഇന്ത്യക്ക് ജയം നേടികൊടുത്തതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ ഇന്ത്യൻ ബൗളർമാരുടെ മികവിൽ ബംഗ്ളദേശിനെ 30 റൺസിന് തോൽപ്പിച്ചിരുന്നു. 7 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാറിന്റെ പ്രകടനമാണ് ഒരു ഘട്ടത്തിൽ കൈവിട്ടു പോവുമെന്ന മത്സരം ഇന്ത്യക്ക് അനുകൂലമായി മാറിയത്.

“ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ ബൗളർമാരാണ് മത്സരം വിജയപ്പിച്ചതെന്ന് ഞാൻ പറയുന്നു. മത്സരത്തിൽ മഞ്ഞ് വീഴ്ചയുള്ള സമയത്ത് ബൗൾ ചെയ്യുക പ്രയാസമായിരുന്നു. ഇത് ഇന്ത്യയുടെ ഏറ്റവും മികച്ച തിരിച്ചുവരവുകളിൽ ഒന്നാണ് ഈ ജയം” രോഹിത് ശർമ്മ പറഞ്ഞു.

8 ഓവറിൽ 70 റൺസ് വേണ്ട സമയത്ത് ബംഗ്ളദേശിന് കാര്യംങ്ങൾ അനായാസമായിരുന്നെന്നും എന്നാൽ താരങ്ങൾ അതിന് ശേഷം മികച്ച പ്രകടനം പുറത്തെടുത്തെന്നും രോഹിത് ശർമ്മ പറഞ്ഞു. ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ച കെ.എൽ രാഹുലിനെയും ശ്രേയസ് അയ്യരെയും രോഹിത് ശർമ്മ അഭിനന്ദിക്കുകയും ചെയ്തു.

Previous articleവീണ്ടും റൊണാൾഡോയെ പിൻവലിച്ചു, പകരക്കാരനായി എത്തിയ ഡിബാല രക്ഷിച്ചു
Next articleസബ്ബ് ചെയ്തതിൽ രോഷം, കളി തീരും മുമ്പെ റൊണാൾഡോ സ്റ്റേഡിയം വിട്ടു!!