വീണ്ടും റൊണാൾഡോയെ പിൻവലിച്ചു, പകരക്കാരനായി എത്തിയ ഡിബാല രക്ഷിച്ചു

സീരി എയിൽ യുവന്റസിന്റെ രക്ഷകനായി ഡിബാല. ഇന്ന് നടന്ന ലീഗിലെ വൻ പോരാട്ടത്തിൽ കരുത്തരായ എ സി മിലാനെ തോൽപ്പിക്കാൻ ഡിബാലയുടെ ഗോൾ വേണ്ടി വന്നു യുവന്റസിന്. സമനിലയിലേക്ക് പോവുകയായിരുന്ന മത്സരത്തിൽ സബ്ബായി എത്തിയാണ് ഡിബാല അത്ഭുതം കാണിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ തുടർച്ചയായ രണ്ടാം മത്സരത്തിലും സാരി സബ് ചെയ്യുന്നതും ഇന്ന് കാണാൻ ഇടയായി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ആയിരുന്നു ക്രിസ്റ്റ്യാനോയെ മാറ്റി ഡിബാലയെ ഇറക്കാനുള്ള തീരുമാനം സാരി എടുത്തത്. അതുവരെ ഗോൾ രഹിതമായി മുന്നേറുകയായിരുന്നു മത്സരം. ഡിബാല വന്നതോടെ കളിയിൽ താളം കണ്ടെത്തിയ യുവന്റസ് 77ആം മിനുട്ടിൽ വിജയ ഗോൾ കണ്ടെത്തി. ഡിബാല തന്നെ ആയിരുന്നു സ്കോറർ.

ഈ വിജയത്തോടെ വീണ്ടും ഇന്റർ മിലാനെ മറികടന്ന് യുവന്റസ് മുന്നിൽ എത്തി. സീസണിൽ ഇതുവരെ പരാജയം അറിയാതെ മുന്നേറുകയാണ് യുവന്റസ്.

Previous articleആൻഫീൽഡിൽ ചാമ്പ്യന്മാർ വീണു, കിരീട പോരാട്ടത്തിൽ കരുത്ത് കൂട്ടി ലിവർപൂൾ
Next articleബൗളർമാരാണ് വിജയം നേടി തന്നതെന്ന് രോഹിത് ശർമ്മ