സെമെഡോയെ നൽകി കാൻസെലോയെ വാങ്ങാൻ ബാഴ്സലോണ

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ റൈറ്റ് ബാക്കായ കാൻസെലോയെ സ്വന്തമാക്കാൻ ബാഴ്സലോണ ശ്രമം. കഴിഞ്ഞ സീസണിൽ 35മില്യണും ഒപ്പം മാഞ്ചസ്റ്റർ സിറ്റിയുടെ ഫുൾബാക്കായ ഡനിലോയേയും നൽകി ആയിരുന്നു സിറ്റി യുവന്റസിൽ നിന്ന് കാൻസെലോയെ വാങ്ങിയത്. എന്നാൽ താരത്തിന് ഇംഗ്ലണ്ടിൽ അധികം തിളങ്ങാൻ ആയില്ല. അതുകൊണ്ട് തന്നെ ഇംഗ്ലണ്ട് വിടാൻ ഒരുങ്ങുകയാണ് കാൻസെലോ.

ഫുൾബാക്കായ സെമെദീയെ ആണ് പകരമായി ബാഴ്സലോണ വാഗ്ദാനം ചെയ്തിരിക്കുന്നത്‌. മാഞ്ചസ്റ്റർ സിറ്റിയും താരവും ഈ ഓഫർ അംഗീകരിച്ചതായാണ് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ. മുമ്പ് സ്പെയിനിൽ വലൻസിയയിൽ കാൻസെലോ കളിച്ചിട്ടുണ്ട്. പോർച്ചുഗൽ താരമാണ് കാൻസെലോ.അവസാന കുറച്ചു സീസണുകളിലായി ബാഴ്സലോണക്ക് ഒപ്പം ഉണ്ട് എങ്കിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ആകാത്ത താരമാണ് സെമെഡോ‌

Advertisement