ബോർഡർ ഗാവസ്‌കർ ട്രോഫി ആഷസിന് തുല്യം : സ്റ്റീവ് വോ

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ – ഗാവസ്‌കർ ട്രോഫി ആഷസ് പരമ്പരക്ക് തുല്യമാണെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മില്ലുള്ള ടെസ്റ്റ് പരമ്പരയാണ് ആഷസ് പരമ്പരയായി നടത്തപ്പെടുന്നത്.

ബോർഡർ ഗാവസ്‌കർ ട്രോഫി ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന മത്സരത്തെ കാണിക്കുന്നുണ്ടെന്നും സ്റ്റീവ് വോ പറഞ്ഞു. 1986ലെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്ലുള്ള സമനിലയിൽ അവസാനിച്ച ടെസ്റ്റ് മത്സരമാണ് താൻ കളിച്ചത്തിൽ വെച്ച് ഏറ്റവും മികച്ച ടെസ്റ്റ് മത്സരമെന്നും സ്റ്റീവ് വോ പറഞ്ഞു.

കൊൽക്കത്തയിൽ രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനം പുറത്തെടുത്ത് ജയിച്ച ടെസ്റ്റ് മത്സരവും തനിക്ക് വളരെ പ്രിയപെട്ടതാണെന്നും സ്റ്റീവ് വോ പറഞ്ഞു. ഈ വർഷം അവസാന ഇന്ത്യ ബോർഡർ – ഗാവസ്‌കർ ട്രോഫി പരമ്പരക്ക് വേണ്ടി ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്നുണ്ട്.

Previous articleമാഞ്ചസ്റ്റർ സിറ്റിയുടെ വിധി തിങ്കളാഴ്ച
Next articleജിങ്കനെ സ്വന്തമാക്കാൻ എന്തും ചെയ്യാൻ ഒരുങ്ങി മോഹൻ ബഗാൻ