ബോണ്ണര്‍ വീണു, പക്ഷേ ശതകവും ലീഡും ഉറപ്പാക്കിയ ശേഷം

ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി വെസ്റ്റിന്‍ഡീസ്. എന്‍ക്രുമ ബോണ്ണറുടെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിൽ ആണ് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസ് 373/9 എന്ന നിലയിലാണ്.

താരം 123 റൺസ് നേടിയപ്പോള്‍ വിന്‍ഡീസിന് 62 റൺസ് ലീഡാണ് കൈവശമുള്ളത്. വീരസാമി പെരുമാള്‍ 26 റൺസുമായി ബോണ്ണര്‍ക്ക് മികച്ച പിന്തുണയാണ് നൽകിയത്. ജേസൺ ഹോള്‍ഡര്‍(45)ന്റെ വിക്കറ്റ് മൂന്നാം ദിവസം തുടക്കത്തിലെ നഷ്ടമായ ശേഷം ജോഷ്വ ഡാ സിൽവ(32) ആണ് ബോണ്ണര്‍ക്കൊപ്പം തിളങ്ങിയ മറ്റൊരു താരം.

ഇംഗ്ലണ്ടിനായി സ്റ്റോക്സും ഓവര്‍ട്ടണും രണ്ട് വീതം വിക്കറ്റ് നേടി.