വളാഞ്ചേരിയിൽ കെ ആർ എസിനെ സ്കൈ ബ്ലൂ വീഴ്ത്തി

ഇന്ന് വളാഞ്ചേരി തിണ്ടലം സെവൻസിൽ സ്കൈ ബ്ലൂ എടപ്പാളിന് വിജയം. കെ ആർ എസ് കോഴിക്കോടിനെ നേരിട്ട സ്കൈ ബ്ലൂ എടപ്പാൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്‌‌. തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷമാണ് സ്കൈ ബ്ലൂ എടപ്പാൾ വിജയിക്കുന്നത്. കെ ആർ എസ് തുടർച്ചയായ നാലു വിജയത്തിനു ശേഷമാണ് ഒരു മത്സരം അവർ പരാജയപ്പെടുന്നത്.

നാളെ വളാഞ്ചേരിയിൽ മത്സരമില്ല.