ഇന്ത്യൻ ബോർഡ് പ്രസിഡന്റ്‌സ് ഇലവനും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ത്രിദിന സന്നാഹ മത്സരം സമനിലയിൽ. മഴ മൂലം ആദ്യ ദിവസത്തെ മത്സരം പൂർണമായും നഷ്ടമായിരുന്നു. മത്സരം അവസാനിക്കുമ്പോൾ ബോർഡ് പ്രസിഡന്റ്‌സ് ഇലവൻ 8 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് എടുത്തിരുന്നു.
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന രോഹിത് ശർമ്മക്ക് തിളങ്ങാൻ വേണ്ടിയുള്ള ഒരു അവസരം കൂടിയായിരുന്നു ഇതെങ്കിലും താരത്തിന് ശോഭിക്കാനായില്ല. ഇന്ന് മത്സരത്തിൽ നേരിട്ട രണ്ടാമത്തെ പന്തിൽ തന്നെ താരം റൺസ് ഒന്നും എടുക്കാതെ രോഹിത് ശർമ് പുറത്തായി. ഇന്ത്യൻ നിരയിൽ അർദ്ധ സെഞ്ചുറിയോടെ പഞ്ചലും സിദേശ് ലഡും ശ്രീകാർ ഭരതും മികച്ച പ്രകടനം പുറത്തെടുത്തു. പാഞ്ചാലി 60 റൺസ് എടുത്തും ശ്രീകാർ ഭാരത് 71 റൺസും എടുത്ത് പുറത്തായപ്പോൾ സിദേശ് ലഡ് 52 റൺസുമായി പുറത്താവാതെ നിന്നു.
നേരത്തെ ആദ്യ ഇന്നിങ്സിൽ സൗത്ത് ആഫ്രിക്ക 6 വിക്കറ്റിന് 279 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ഇൻഡ്യക് വേണ്ടി ധർമേന്ദ്ര സിൻ ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.