വിഷ്ണു വിനോദിന്റെ സെഞ്ചുറി വിഫലം, കേരളത്തിന് തോൽവി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തോൽവി. കർണാടകയാണ് കേരളത്തെ 60 റൺസിന് തോൽപ്പിച്ചത്. ടോസ് നേടിയ കേരളം കർണാടകത്തെ ബാറ്റിങിന് അയക്കുകയായിരുന്നു. സെഞ്ചുറി നേടിയ പ്രകടനവുമായി ഇന്ത്യൻ തരാം കെ.എൽ രാഹുൽ ഫോമിലേക്ക് തിരിച്ചെത്തിയ മത്സരത്തിൽ കർണാടക 49.5 ഓവറിൽ 294 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. കർണാടകക്ക് വേണ്ടി 122 പന്തിൽ 131 റൺസ് നേടിയ രാഹുലിന്റെ പ്രകടനമാണ് സ്കോർ ഉയർത്താൻ സഹായിച്ചത്.  ക്യാപ്റ്റൻ മനീഷ് പണ്ടേ 50 റൺസും ശ്രേയസ് ഗോപാൽ 31 റൺസുമെടുത്ത് പുറത്തായി.

കേരത്തിന് വേണ്ടി ബേസിൽ തമ്പിയും ആസിഫും മൂന്ന് വിക്കറ്റ് വീഴ്ത്തി. കൂടാതെ വിനൂപും വാര്യരും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. തുടർന്ന് 295 റൺസ് ലക്‌ഷ്യം വെച്ച് ഇറങ്ങിയ കേരളത്തിന് വിനൂപിന്റെ വിക്കറ്റ് പെട്ടെന്ന് നഷ്ടമായെങ്കിലും വിഷ്ണു വിനോദും സഞ്ജു സാംസണും ചേർന്ന് മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 107 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. എന്നാൽ തുടർന്ന് വന്ന ക്യാപ്റ്റൻ റോബിൻ ഉത്തപ്പയടക്കം ആർക്കും വിഷ്ണു വിനോദിന് മികച്ച പിന്തുണ നൽകാനായില്ല.