ബ്ലെസ്സിംഗ് മുസറബാനി തിരികെ ടീമിൽ

ഐപിഎലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ നെറ്റ് ബൗളറായി തിരഞ്ഞെടുക്കപ്പെട്ട സിംബാബ്‍വേ താരം ബ്ലെസ്സിംഗ് മുസറബാനി തിരികെ സിംബാബ്‍വേ ടീമിലേക്ക് മടങ്ങിയെത്തുന്നു. നമീബിയയ്ക്കെതിരെയുള്ള പരമ്പരയിൽ താരം ഐപിഎൽ കാരണം കളിച്ചിരുന്നില്ല.

ഇപ്പോള്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയ്ക്കുള്ള ടീമിനെ സിംബാബ്‍വേ പ്രഖ്യാപിച്ചപ്പോള്‍ മുസറബാനിയും ക്യാപ്റ്റന്‍ ക്രെയിഗ് ഇര്‍വിനും തിരികെ എത്തുകയാണ്. ഇര്‍വിന്‍ കോവിഡ് പോസിറ്റീവ് ആയതിനാൽ നമീബിയയ്ക്കെതിരെയുള്ള അവസാന ടി20യിൽ കളിച്ചിരുന്നില്ല.

അസേ സമയം ഷോൺ വില്യംസൺ, വെല്ലിംഗ്ടൺ മസകഡ്സ, റിച്ചാര്‍ഡ് എന്‍ഗാരാവ എന്നിവരുടെ സേവനം ടീമിന് ലഭിയ്ക്കില്ല. ജൂൺ 4ന് സിംബാബ്‍വേയിലെ ഹരാരെയിലാണ് പരമ്പര ആരംഭിയ്ക്കുന്നത്.