പൊളിറ്റാനോ നാപോളി വിടാൻ സാധ്യത

Matteo Politano Goal 1080x720

നാപ്പോളിക്ക് ഈ സീസണിൽ പല പ്രധാന താരങ്ങളെയും നഷ്ടമാകും എന്നാണ് കരുതപ്പെടുന്നത്. മാറ്റിയോ പൊളിറ്റാനോയും ക്ലബ് വിടും എന്ന് ഇപ്പോൾ ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അവരുടെ മുൻ ക്യാപ്റ്റൻ ലോറെൻസോ ഇൻസൈനെ ഇതിനകം തന്നെ MLS ക്ലബ്ബായ ടൊറന്റോ എഫ്‌സിയിൽ ഒരു ഫ്രീ ഏജന്റായി ചേർന്നിട്ടുണ്ട്.

28-കാരനായ പൊളിറ്റിനോ തനിക്ക് ആവശ്യത്തിന് അവസരം കിട്ടാത്തത് കൊണ്ടാണ് ക്ലബ് വിടാൻ നോക്കുന്നത്. ഈ സീസണിൽ നാപോളിക്ക് വേണ്ടി 39 മത്സര മത്സരങ്ങൾ കളിച്ച പൊളിറ്റാനോ അഞ്ച് ഗോളുകൾ നേടുകയും ഏഴ് ഗോളിന് അവസരം ഒരുക്കുകയും ചെയ്തിരുന്നു. പക്ഷെ ആകെ 22 മത്സരങ്ങൾ മാത്രമാണ് പൊളിറ്റാനോക്ക് സ്റ്റാർട്ട് ചെയ്യാൻ ആയത്.

Previous articleബ്ലെസ്സിംഗ് മുസറബാനി തിരികെ ടീമിൽ
Next articleപാർമയെ സീരി എയിൽ തിരികെ എത്തിക്കാൻ പുതിയ പരിശീലകൻ