പരിക്കേറ്റ ഓസ്ട്രേലിയന്‍ പേസറുടെ കൗണ്ടി സീസണിന് അവസാനം

ഓസ്ട്രേലിയയുടെ പേസ് ബൗളര്‍ ബില്ലി സ്റ്റാന്‍ലേക്കിന്റെ കൗണ്ടി സീസണിന് അവസാനം കുറിച്ച് പരിക്ക്. താരം ഡെര്‍ബിഷയറിന് വേണ്ടിയാണ് ഈ സീസണില്‍ കളിച്ചിരുന്നത്. കഴിഞ്ഞാഴ്ച എസ്സെക്സിനെതിരെയുള്ള മത്സരത്തിലാണ് താരം ഡെര്‍ബിഷയറിന് വേണ്ടിയുള്ള അരങ്ങേറ്റം കുറിച്ചത്. മത്സരത്തില്‍ താരം രണ്ട് വിക്കറ്റാണ് നേടിയത്.

എസ്സെക്സ് ഓപ്പണര്‍മാരായ നിക്ക് ബ്രൗണിന്റെയും മുന്‍ ഇംഗ്ലണ്ട് താരം അലസ്റ്റൈര്‍ കുക്കിന്റെയും വിക്കറ്റാണ് സ്റ്റാന്‍ലേക്ക് നേടിയത്. പിന്നീട് മത്സരത്തില്‍ താരത്തിന് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും മത്സരത്തിന് ശേഷമുള്ള സ്കാനിലാണ് താരത്തിന്റെ പരിക്ക് കണ്ടെത്തിയത്. പുറത്തിനേറ്റ സ്ട്രെസ് ഫാക്ചര്‍ ആണ് വില്ലനായി മാറിയത്.