ടീം ലൈനപ്പ് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു, എമിലി സ്മിത്തിന് ഒരു വര്‍ഷത്തെ വിലക്ക്

- Advertisement -

വനിത ബിഗ് ബാഷില് ഹോബാര്‍ട്ട് ഹറികെയന്‍സ് താരം എമിലി സ്മിത്തിനെ ഒരു വര്‍ഷത്തേക്ക് വിലക്കി ക്രിക്കറ്റ് ഓസ്ട്രേലിയ. മത്സരത്തിന് ഒരു മണിക്കൂര്‍ മുമ്പ് ടീം ലൈനപ്പ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതിനാണ് താരത്തിനെതിരെ നടപടി. അകത്തുള്ള വിവരം പുറത്ത് അറിയിക്കുന്നതിനെിരെയുള്ള ശിക്ഷയാണ് താരത്തിനെതിരെ വിധിച്ചത്. അറിഞ്ഞ് കൊണ്ട് ചെയ്ത കുറ്റമല്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ മനസ്സിലാക്കുന്നുണ്ടെങ്കില്‍ താരത്തിന് ശിക്ഷ നടപടിയില്‍ നിന്ന് രക്ഷപ്പെടാനായിട്ടില്ല.

ഇത്തരം ശിക്ഷകള്‍ താരങ്ങള്‍ക്ക് ഈ വിഷയങ്ങളില്‍ കൂടുതല്‍ കരുതല്‍ വേണ്ടതിന്റെ ആവശ്യകത മനസ്സിലക്കി കൊടുക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഉദ്യോഗസ്ഥയായ ഷോണ്‍ കരോള്‍ വ്യക്തമാക്കി. എമിലിയെ പോലുള്ള താരം തന്റെ തെറ്റ് മനസ്സിലാക്കിയെന്നും ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് ബോധ്യമായതായി കരോള്‍ വ്യക്തമാക്കി.

Advertisement