പുതിയ സ്ട്രൈക്കറെ വാങ്ങും എന്ന് ബാഴ്സലോണ സുവാരസിനെ അറിയിച്ചു

- Advertisement -

വരും സീസണിൽ പുതിയ ഒരു സ്ട്രൈക്കറെ ബാഴ്സലോണ വാങ്ങും. സുവാരസിന് പ്രായമാകുന്നതിനാൽ അദ്ദേഹത്തിന് പകരക്കാരനായാകും ബാഴ്സലോണ പുതിയ സ്ട്രൈക്കറെ എത്തിക്കുന്നത്. ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ സുവാരസിനെ അറിയിച്ചു എന്ന് ബാഴ്സലോണ വ്യക്തമാക്കി. 32കാരനായ സുവാരസ് ആണ് അവസാന അഞ്ചു വർഷങ്ങളായി ബാഴ്സലോണയുടെ പ്രധാന സ്ട്രൈക്കർ.

എന്നാൽ അവസാന രണ്ടു സീസണുകളിലായി സുവാരസ് അത്ര ഫോമിൽ അല്ല. പ്രത്യേകിച്ച് എവേ ഗ്രൗണ്ടുകളിൽ സുവാരസിന്റെ ഫോം ദയനീയമാണ്. ഗ്രീസ്മെനെ ബാഴ്സലോണ ഈ സീസണിൽ ടീമിൽ എത്തിച്ചു എങ്കിലും സുവാരസ് തന്നെ ആണ് സ്ട്രൈക്കറുടെ റോളിൽ കളിക്കുന്നത്. ഗ്രീസ്മനെ കൂടാതെ ഒരു യുവ സ്ട്രൈക്കറെ ആകും ബാഴ്സലോണ ടീമിൽ എത്തിക്കുന്നത് എന്ന് അബിദാൽ വ്യക്തമാക്കി.

Advertisement