ഭവിഷ ദേവ്ചന്ദുമായി കരാറിലെത്തി മെല്‍ബേണ്‍ സ്റ്റാര്‍സ്

Bhavishadevchand

വനിത ബിഗ്ബാഷില്‍ ഭവിഷ ദേവ്ചന്ദുമായി കരാറിലെത്തി മെല്‍ബേണ്‍ സ്റ്റാര്‍സ്. 15 അംഗ സംഘത്തില്‍ ഇത്തവണ ആറ് മാറ്റങ്ങളാണ് വന്നിട്ടുള്ളത്. അതില്‍ ഏറ്റവും പുതുതായാണ് ഭവിയെ എത്തിച്ചിരിക്കുന്നത്. ഈ സീസണില്‍ തന്റെ ആദ്യത്തെ വിക്ടോറിക കരാര്‍ ഒപ്പുവെച്ച താരം മുമ്പ് പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്, വെസ്റ്റേണ്‍ ഓസ്ട്രേലിയ, ഗ്ലൗസ്റ്റര്‍ഷയര്‍ എന്നിവര്‍ക്കായി കളിച്ചിട്ടുണ്ട്.

ഭവിയ്ക്ക് ലഭിയ്ക്കുന്ന അവസരം താരം മികച്ച രീതിയില്‍ ഉപയോഗിക്കുമെന്നാണ് മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ പുതിയ ക്യാപ്റ്റനായി നിയമിക്കപ്പെട്ട മെഗ് ലാന്നിംഗ് വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായാണ് സ്റ്റാര്‍സ് എത്തിയത്.

ഇതുവരെ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ എത്താത്ത ഏക ടീം കൂടിയാണ് മെല്‍ബേണ്‍ സ്റ്റാര്‍സ്. ഇത്തവ കോച്ച് ട്രെന്റ് വുഡ്ഹില്ലിന്റെയും പുതിയ ക്യാപ്റ്റന്റെയും കീഴില്‍ അത് മാറ്റി മറിയ്ക്കാനാവും താരത്തിന്റെ ശ്രമം.

Previous articleബാഴ്സലോണയുടെ ലെഫ്റ്റ് ബാക്ക് ജൂനിയർ ഫിർപോയെ തേടി അറ്റലാന്റ
Next articleമർലോൺ സാന്റോസ് ഇനി ഫുൾഹാം ഡിഫൻസിൽ