മർലോൺ സാന്റോസ് ഇനി ഫുൾഹാം ഡിഫൻസിൽ

20200922 114511

പ്രീമിയർ ലീഗിൽ തിരികെ എത്തിയ ഫുൾഹാം അവരുടെ ഡിഫൻസ് ശക്തമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മുൻ ബാഴ്സലോണ താരമായ മർലോൺ സാന്റോസ് ആണ് ഫുൾഹാമിൽ എത്തുന്നത്. ഇറ്റാലിയൻ ക്ലബായ സസുവോളോയിൽ കളിക്കുകയായിരുന്ന സെന്റർ ബാക്കിനെ 15 മില്യൺ നൽകിയാണ് ഫുൾഹാം സൈൻ ചെയ്യുന്നത്. കഴിഞ്ഞ മത്സരത്തിൽ ലീഡ്സിനെതിരെ നാലു ഗോൾ വഴങ്ങിയതോടെയാണ് ഡിഫൻസ് ശക്തമാക്കാൻ പാർക്കറിന്റെ ടീം തീരുമാനിച്ചത്‌..

അവസാന രണ്ട് വർഷമായി സസുവോളോയുടെ താരമാണ് മർലോൺ. മുമ്പ് രണ്ട് വർഷത്തോളം ബാഴ്സലോണ ല്യുടെ യുവ ടീമുകൾക്ക് ഒപ്പം മർലോൺ ഉണ്ടായിരുന്നു. ബാഴ്സലോണ സീനിയർ സ്ക്വാഡിൽ എത്തിയിട്ടുണ്ട് എങ്കിലും ബാഴ്സക്കായി അരങ്ങേറ്റം നടത്താൻ താരത്തിനായിരുന്നില്ല. 25കാരനായ താരം മുമ്പ് ഫ്രഞ്ച് ടീമായ നീസിനായും കളിച്ചിട്ടുണ്ട്. മർലോൺ വരുന്നത് പ്രീമിയർ ലീഗിൽ തുടരാൻ ഫുൾഹാമിനെ സഹായിക്കും എന്നാണ് ക്ലബ് ആരാധകരും കരുതുന്നത്.

Previous articleഭവിഷ ദേവ്ചന്ദുമായി കരാറിലെത്തി മെല്‍ബേണ്‍ സ്റ്റാര്‍സ്
Next articleതാരങ്ങള്‍ ബയോ ബബിളില്‍ നിന്ന് ബ്രേക്ക് എടുക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ല – ജസ്റ്റിന്‍ ലാംഗര്‍