വനിത ആഷസ്, സോഫി മോളിനക്സ് പരിക്കേറ്റ് പുറത്ത്

വനിത ആഷസ് മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് കനത്ത തിരിച്ചടിയായി സോഫി മോളിനക്സിന്റെ പരിക്ക്. വനിത ബിഗ് ബാഷിനിടെ ആണ് താരത്തിന് പരിക്കേറ്റത്. ജനുവരി 27ന് ആണ് വനിത ആഷസ് ആരംഭിക്കുവാനിരിക്കുന്നത്. ഇനി താരത്തിന്റ ശ്രദ്ധ മാര്‍ച്ചിലെ ഏകദിന ലോകകപ്പിന് മുമ്പ് പൂര്‍ണ്ണ ഫിറ്റ്നസ്സുമായി തിരികെ എത്തുകയായിരിക്കുമെന്നും ഓസ്ട്രേലിയന്‍ ടീം ഡോക്ടര്‍ പിപ് ഇന്‍ഗേ വ്യക്തമാക്കി.

താരത്തിന്റെ തിരിച്ചുവരവിന്റെ റീഹാബ് നടപടികളുടെ മേൽനോട്ടം ക്രിക്കറ്റ് വിക്ടോറിയയും ക്രിക്കറ്റ് ഓസ്ട്രേലിയ മെഡിക്കൽ സ്റ്റാഫും ചേര്‍ന്നാണ് കൈകാര്യം ചെയ്യുക.