മെല്‍ബേണ്‍ ക്ലബ്ബുകള്‍ക്കിടയില്‍ കളം മാറി ലിസെല്ലേ ലീ, സ്റ്റാര്‍സില്‍ നിന്ന് റെനഗേഡ്സിലേക്ക്

മെല്‍ബേണ്‍ സ്റ്റാര്‍സില്‍ നിന്ന് റെനഗേഡ്സിലേക്ക് കൂടു മാറി ദക്ഷിണാഫ്രിക്കന്‍ താരം ലിസെല്ലേ ലീ. കഴിഞ്ഞ സീസണില്‍ ലീ 475 റണ്‍സാണ് നേടിയത്. ഇതില്‍ രണ്ട് ശതകങ്ങളും ഉള്‍പ്പെടുന്നു. ലീയെ സ്വന്തമാക്കിയതോടൊപ്പം ഫ്രാഞ്ചൈസി സോഫി മോളിനെക്സിന് രണ്ട് വര്‍ഷത്തെ കരാര്‍ കൂടി പുതുക്കി നല്‍കിയിട്ടുണ്ട്.

റെനഗേഡ്സില്‍ തനിക്ക് മികവ് പുലര്‍ത്താനാകുമെന്നാണ് ലീയുടെ പ്രതീക്ഷ. അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റില്‍ കളിക്കാനാകുന്നത് വലിയ കാര്യമാണെന്നും ലീ വ്യക്തമാക്കി.