എല്‍സെ പെറി വനിത ബിഗ് ബാഷില്‍ നിന്ന് മൂന്നാഴ്ച പുറത്തിരിക്കേണ്ടി വരും

സിഡ്നി സിക്സേഴ്സ് താരം എല്‍സെ പെറി കുറഞ്ഞത് മൂന്ന് ആഴ്ചയെങ്കിലും ബിഗ് ബാഷില്‍ നിന്ന് പുറത്തിരിക്കേണ്ടി വരുമെന്ന് അറിയിച്ച് ടീം ഫ്രാഞ്ചൈസി. ലോ-ഗ്രൈഡ് എസി പരിക്ക് തോളിനേറ്റ താരം ടൂര്‍ണ്ണമെന്റില്‍ എന്ന് തിരിച്ച് വരുമെന്നത് അടുത്താഴ്ച ഒരു അവലോകനം കൂടി നടത്തിയ ശേഷം മാത്രമേ ഫ്രാഞ്ചൈസി തീരുമാനിക്കുകയുള്ളു.

കഴിഞ്ഞ ദിവസം മെല്‍ബേണ്‍ റെനഗേഡ്സിനോടുള്ള മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. താരം ഡിസംബറില്‍ നടക്കുന്ന ഫൈനലില്‍ സിഡ്നി സിക്സേഴ്സ് യോഗ്യത നേടുകയാണെങ്കില്‍ കളിക്കാനാകുമെന്നും പരിക്ക് അത്ര ഗുരുതരമല്ലെന്നുമാണ് ആദ്യ വിലയിരുത്തല്‍.