ടൈറ്റാൻസ് രാമന്തളിയെ തകർത്തു കൊണ്ട് നെക്സ്റ്റൽ ഷൂട്ടേർസിന്റെ തുടക്കം

തൃക്കരിപ്പൂർ : മലബാർ ഫുട്ബോൾ അസോസിയേഷൻ കീഴിൽ അൽ ഹുദാ ബീരിച്ചേരി സംഘടപ്പിക്കുന്ന ബീരിച്ചേരി സെവൻസിൽ ഇന്നലെ നടന്ന തീ പാറും മത്സരത്തിൽ ഒന്നിന് എതിരെ നാല് ഗോളുകൾക്ക് ടൈറ്റാൻസ് രാമന്തളിയെ തകർത്തു നെക്സ്റ്റൽ ഷൂട്ടേർസ് പടന്ന സീസണിലെ ആദ്യ വിജയം കണ്ടെത്തി. കളിയുടെ ആദ്യ പകുതിയിൽ ടൈറ്റൻസ് രാമന്തളി ആയിരുന്നു ആദ്യ ലീഡ് എടുത്തത്. എന്നാൽ ആദ്യ പകുതി അവസാനിക്കിം മുന്നെ ഗോൾ മടക്കാൻ ഷൂട്ടേർസ് പടന്നക്കായി. അനസായിരുന്നു ഷൂട്ടേഴ്സിന്റെ ഗോൾ നേടിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഷൂട്ടേഴ്സ് പടന്ന ലീഡ് എടുത്തു. പിന്നീട് ടൈറ്റൻസ് രാമന്തളിക്ക് ഷൂട്ടേർസ് പടന്നയുടെ ആക്രമണത്തിന് മുന്നിൽ പിടിച്ചു നില്ക്കാൻ ആയില്ല. ഷൂട്ടേർസ് പടന്നയുടെ നാലാം ഗോൾ സ്കോർ ചെയ്തത് അവരുടെ വിദേശ താരം സ്‌നൈഡർ ആയിരുന്നു. സന്തോഷ് ട്രോഫി താരം ജിബ്‌സൺ മികച്ച കളി കാഴ്ച വെച്ചു . ഗ്യാലറിയിൽ ജനസാഗരം ഇരച്ചു കയറിരുന്നു ഇന്നലെ. കാണികൾ ഗ്യാലറിയിൽ കൂടാതെ നിന്ന് കൊണ്ട് ആണ് കളി കാണുന്നുണ്ടായിരുന്നു.

ഇന്ന് നടക്കുന്ന മത്സരത്തിൽ മെട്ടമ്മൽ ബ്രോതെര്സ് മെട്ടമ്മൽ എഫ് സി പയ്യന്നൂർ തമ്മിൽ മാറ്റുരക്കും.

Loading...