ബാറ്റിംഗില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ബിഗ് ബാഷില്‍ എല്‍സെ പെറി കളിച്ചേക്കും

പരിക്കേറ്റ് ന്യൂസിലാണ്ടിനെതിരെയുള്ള പരമ്പരയില്‍ നിന്ന് പിന്മാറിയ എല്‍സെ പെറി ബാറ്റ്സ്മാനെന്ന നിലയില്‍ ബിഗ് ബാഷില്‍ കളിച്ചേക്കും. വനിത ബിഗ് ബാഷില്‍ സിഡ്നി സിക്സേഴ്സിന് വേണ്ടിയാണ് താരം കളിക്കുവാനിരിക്കുന്നത്. എന്നാലിത് അല്പ കാലത്തേക്ക് മാത്രമുള്ള കാര്യമാണെന്നും ഓസ്ട്രേലിയന്‍ ടീമില്‍ താരത്തിന്റെ ഓള്‍റൗണ്ട് സ്കില്ലിന്റെ ആവശ്യമാണ് പ്രധാനമാണെന്നാണ് ഓസ്ട്രേലിയന്‍ കോച്ച് മാത്യൂ മോട്ട് വ്യക്തമാക്കി.

ടി20 ലോകകപ്പിന്റെ സമയത്ത് പരിക്കേറ്റ താരം ശസ്ത്രക്രിയയ്ക്ക് ശേഷം ന്യൂസിലാണ്ടിനെതിരെയുള്ള പരമ്പരയ്ക്കിടെ തിരികെ ടീമിലേക്ക് എത്തുമെന്നാണ് കരുതിയതെങ്കിലും പരിശീലനത്തിനിടെ പരിക്കേറ്റ താരം വീണ്ടും കളിക്കളത്തിന് പുറത്ത് പോകുകയായിരുന്നു.