നോർത്ത് ഈസ്റ്റ് ഡിഫൻസിന് ഇനി ബെൽജിയൻ മതിൽ!!

ഐ എസ് എൽ പുതിയ സീസണായുള്ള മൂന്നാമത്തെ വിദേശ സൈനിംഗും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പൂർത്തിയാക്കി. ബെൽജിയത്തിൽ നിന്ന് ഒരു സെന്റർ ബാക്കാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ എത്തുന്നത്. 33കാരനായ ബെഞ്ചമിൻ ലാമ്പോട്ട് ഒരു വർഷത്തെ കരാർ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയിൽ ഒപ്പിവെച്ചു. സെന്റർ ബാക്കായും ഒപ്പം ഡിഫൻസീവ് മിഡായും കളിക്കാൻ കഴിവുള്ള താരമാണ് ബെഞ്ചമിൻ.

അവസാന സീസണിൽ സൈപ്രസ് ക്ലബായ നിയ സാലമിസിൽ ആയിരുന്നു ബെഞ്ചമിൻ കളിച്ചിരുന്നത്. അതിനു മുമ്പ് നാലു വർഷത്തോളം ബെൽജിയൻ സൂപ്പർ ലീഗ് ക്ലബായ സെർക്കിൾ ബ്രൂജിന്റെ താരമായിരുന്നു. പ്രമുഖ ക്ലബായ റോയൽ ആന്റ്വേർപിലും താരം കളിച്ചിട്ടുണ്ട്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ബെഞ്ചമിന്റെ ആദ്യ ഏഷ്യൻ ക്ലബാകും. ഇതുവരെ എട്ടു വ്യത്യസ്ത ക്ലബുകൾക്കായി ബെഞ്ചമിൻ കളിച്ചിട്ടുണ്ട്.