മോളി സ്ട്രാനോയുടെ വെല്ലുവിളിയെ അതിജീവിച്ച് ബ്രിസ്ബെയിന്‍ ഹീറ്റ് ഫൈനലിലേക്ക്

വനിത ബിഗ് ബാഷിലെ രണ്ടാം സെമിയില്‍ മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ 4 വിക്കറ്റ് വിജയം നേടി ബ്രിസ്ബെയിന്‍ ഹീറ്റ്. ജയത്തോടെ ടീം ഫൈനലില്‍ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനെ നേരിടും. 163 റണ്‍സ് ആദ്യം ബാറ്റ് ചെയ്ത് നേടിയ റെനഗേഡ്സിനതിരെ 18 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ബ്രിസ്ബെയിനിന്റെ വിജയം. വിജയം വളരെ അടുത്തെത്തിയപ്പോള്‍ തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടുവെങ്കിലും വിജയം ഉറപ്പാക്കാന്‍ ഹീറ്റിനായി.

ജോസഫൈന്‍ ഡൂളി പുറത്താകാതെ നേടിയ 50 റണ്‍സിനൊപ്പം 44 റണ്‍സ് നേടി ജെസ്സീക്ക ഡുഫിന്‍, ജോര്‍ജ്ജിയ വെയര്‍ഹാം(22), ചാമരി അട്ടപ്പട്ടു(21) എന്നിവരാണ് റെനഗേഡ്സിന്റെ പ്രധാന സ്കോറര്‍മാര്‍.

46 റണ്‍സ് നേടിയ മാഡി ഗ്രീന്‍, ജെസ്സ് ജോനാസ്സെന്‍(38) എന്നിവര്‍ക്കൊപ്പം 43 റണ്‍സ് നേടിയ ഗ്രേസ് ഹാരിസും ചേര്‍ന്നാണ് ഹീറ്റിന്റെ വിജയം ഉറപ്പാക്കിയത്. നാല് വിക്കറ്റുമായി മോളി സ്ട്രാനോ ഹീറ്റ് നിരയില്‍ ഭീതി വിതച്ചുവെങ്കിലും ടീമിന് വിജയം നേടാനായി.