കരുത്ത് ഉറപ്പിക്കാൻ ചെൽസി ഇന്ന് എവർട്ടനെതിരെ

- Advertisement -

മാനേജർ പുറത്തായ ശേഷമുള്ള ആദ്യ മത്സരത്തിൽ എവർട്ടൻ ഇന്ന് ചെൽസിയെ നേരിടും. എവർട്ടന്റെ മൈതാനമായ ഗൂഡിസൻ പാർക്കിൽ ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 6 മണിക്കാണ് മത്സരം കിക്കോഫ്. വില്ലക്ക് എതിരെ ജയത്തോടെ ഫോമിൽ എത്തിയ ചെൽസി ഇന്നും ജയിച്ചു ടോപ്പ് 4 ൽ നില മെച്ചപ്പെടുത്താൻ ആകും ശ്രമിക്കുക. നിലവിൽ 18 ആം സ്ഥാനത്തുള്ള എവർട്ടൻ റിലഗേഷൻ സോണിൽ നിന്ന് പുറത്ത് കടക്കാനുള്ള ശ്രമമാകും നടത്തുക.

മത്സരങ്ങളുടെ എണ്ണം ഏറെയുള്ള ഡിസംബറിൽ ടീമിൽ ലംപാർഡ് മാറ്റങ്ങൾ വരുത്താനുള്ള സാധ്യത കൂടുതലാണ്. ലില്ലേകെതിരെ നിർണായക ചാമ്പ്യൻസ് ലീഗ് പോരാട്ടം നടക്കാൻ തിരികെ ആദ്യ ഇലവനിൽ മാറ്റം വന്നേക്കും. ജോർജിഞോ തിരികെ എത്തിയേക്കും. പ്രതിരോധത്തിൽ ടിമോറിയും മടങ്ങി എത്തിയേക്കും. സ്‌ട്രൈക്കർ റ്റാമി അബ്രഹാമിന് വിശ്രമം അനുവദിച്ചേക്കും. എവർട്ടൻ നിരയിൽ കോൾമാൻ, മിന എന്നിവർ കളിക്കാൻ സാധ്യതയില്ല.

Advertisement