മാത്യൂ വെയിഡിന്റെ ഇന്നിംഗ്സിനെ വെല്ലുവിളിക്കുന്ന പ്രകടനവുമായി ജേക്ക് വെത്തറാള്‍ഡ്, സ്ട്രൈക്കേഴ്സിനു ഏറെക്കാലത്തിനു ശേഷം വിജയം

Sports Correspondent

ഹോബാര്‍ട്ട് ഹറികെയന്‍സിനെതിരെ മികച്ച വിജയം കരസ്ഥമാക്കി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ഇന്ന് നടന്ന മത്സരത്തില്‍ മാത്യൂ വെയിഡ് 54 പന്തില്‍ നിന്ന് 88 റണ്‍സ് നേടി തിളങ്ങി 169/7 എന്ന സ്കോര്‍ ഹോബാര്‍ട്ടിനു വേണ്ടി നേടിയെങ്കിലും ലക്ഷ്യം മൂന്ന് വിക്കറ്റുകളുടെ നഷ്ടത്തില്‍ 17.5 ഓവറില്‍ മറികടന്ന് അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. 42 പന്തില്‍ നിന്ന് 82 റണ്‍സ് നേടിയ ജേക്ക് വെത്തറാള്‍ഡും 54 റണ്‍സ് നേടിയ അലക്സ് കാറെയുമാണ് സ്ട്രൈക്കേഴ്സിന്റെ വിജയ ശില്പികള്‍.

സ്ട്രൈക്കേഴ്സിനു വേണ്ടി ബെന്‍ ലൗഗ്ലിന്‍ മൂന്നും മൈക്കല്‍ നീസെര്‍, റഷീദ് ഖാന്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടിയാണ് ഹോബാര്‍ട്ടിനു 169 റണ്‍സില്‍ പിടിച്ചുകെട്ടുവാന്‍ സഹായിച്ചത്. തന്റെ ബാറ്റിംഗ് പ്രകടനത്തിനു ജേക്ക് വെത്തറാള്‍ഡ് ആണ് കളിയിലെ താരം.