ബ്രസീലിയൻ വിങ്ങറെ ടീമിലെത്തിച്ച് ലാസിയോ

ബ്രസീലിയൻ വിങ്ങർ റോമുലോയെ ടീമിലെത്തിച്ച് ഇറ്റാലിയൻ ടീമായ ലാസിയോ. ജെനോവയിൽ നിന്നുമാണ് ലോണിൽ താരത്തെ ലാസിയോ ടീയിലെത്തിച്ചത്. ബ്രസീലിയൻ ക്ലബ്ബായ യുവാൻറ്റുഡിൽ കളി ആരംഭിച്ച റോമുലോ 2011 മുതൽ ഇറ്റലിയിലാണ്.

ഫിയോറെന്റീന, യുവന്റസ്, വെറോണ, ജെനോവ എന്നി ടീമുകൾക്കായി താരം ബൂട്ടണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 19 മത്സരങ്ങൾ കളിച്ച റോമുലോ ഒരു ഗോളടിച്ചിട്ടുണ്ട്.

Previous articleരംഗ്പൂര്‍ റൈഡേഴ്സിനു കനത്ത തിരിച്ചടി, അലക്സ് ഹെയില്‍സിനു പരിക്ക്
Next articleമാത്യൂ വെയിഡിന്റെ ഇന്നിംഗ്സിനെ വെല്ലുവിളിക്കുന്ന പ്രകടനവുമായി ജേക്ക് വെത്തറാള്‍ഡ്, സ്ട്രൈക്കേഴ്സിനു ഏറെക്കാലത്തിനു ശേഷം വിജയം