ബിഗ് ബാഷിനില്ല, ലക്ഷ്യം ടെസ്റ്റ് ക്രിക്കറ്റിനുള്ള ഊര്‍ജ്ജം നിലനിര്‍ത്തുക

- Advertisement -

ടെസ്റ്റ് ക്രിക്കറ്റില് കൂടുതുല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി താന്‍ ഈ സീസണ്‍ ബിഗ് ബാഷില്‍ കളിക്കില്ലെന്ന് പറഞ്ഞ് ടിം പെയിന്‍. ടെസ്റ്റ് ടീമിനെ നയിക്കുവാനുള്ള ഊര്‍ജ്ജം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് തന്റെ ഈ തീരൂമാനമെന്നും ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയിന്‍ അറിയിച്ചത്. തനിക്ക് ഈ ടീമിനെ ഏറെ മുന്നോട്ട് നയിക്കുവാനുള്ള താല്പര്യമുണ്ടെന്നും അതിനാല്‍ തന്നെ ബിഗ് ബാഷ് കളിക്കാതെ റെഡ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കാനാണ് തന്റെ തീരുമാനമെന്ന് ടിം പെയിന്‍ പറഞ്ഞു.

ക്യാപ്റ്റനായി നില്‍ക്കുന്നത് വളരെ ശ്രമകരമായ ദൗത്യമാണ്, വളരെ ക്ഷീണം തോന്നുകയും ചെയ്യും അതിനാല്‍ തന്നെ ഇടയ്ക്കിടയ്ക്ക് തന്റെ ബാറ്ററി റീചാര്‍ജ്ജ് ചെയ്യേണ്ടി വരുമെന്നും ടിം പെയിന്‍ പറഞ്ഞു. താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് അവസാനിപ്പിച്ച ശേഷം ബിഗ് ബാഷിലേക്ക് മടങ്ങി വരുമെന്നം എന്നാല്‍ ഇപ്പോള്‍ തന്റെ പ്രധാന ലക്ഷ്യം ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമിനെ നയിക്കുക എന്നതാണെന്നും ടിം പെയിന്‍ സൂചിപ്പിച്ചു.

Advertisement