സിഡ്നി തണ്ടറിനു ടോസ്, ബാറ്റ് ചെയ്യും

പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെതിരെ സിഡ്നി തണ്ടര്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ തണ്ടര്‍ നായകന്‍ ഷെയിന്‍ വാട്സണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഉസ്മാന്‍ ഖ്വാജ ഓസ്ട്രേലിയന്‍ ഡ്യൂട്ടി കഴിഞ്ഞ് തിരികെ ഓപ്പണര്‍ സ്ഥാനത്തേക്ക് എത്തുന്നത് ടീമിനു ഗുണം ആകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ജോസ് ബട്‍ലര്‍ ഇംഗ്ലണ്ട് ഡ്യൂട്ടിയ്ക്കായി മടങ്ങുന്നത് ടീമിനു തിരിച്ചടിയാണ്. അതേ സമയം ആന്‍ഡ്രൂ ടൈ, ഡേവിഡ് വില്ലി എന്നിവരുടെ സേവനങ്ങള്‍ പെര്‍ത്തിനു നഷ്ടമാകും. ഇരുവരും ഇംഗ്ലണ്ട്-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അംഗങ്ങളാണ് എന്നതാണ് കാരണം. ഓസ്ട്രേലിയന്‍ ടെസ്റ്റ് ഓപ്പണര്‍ തിരികെ ടീമിലേക്ക് എത്തിയിട്ടുണ്ട്.

പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്: മൈക്കല്‍ ക്ലിംഗര്‍, വില്യം ബോസിസ്റ്റോ, കാമറൂണ്‍ ബാന്‍ക്രോഫ്ട്, ഹിള്‍ട്ടണ്‍ കാര്‍ട്റൈറ്റ്, ആഷ്ടണ്‍ ടര്‍ണര്‍, ആഡം വോഗ്സ്, ആഷ്ടണ്‍ അഗര്‍, ടിം ബ്രെസ്നന്‍, മാത്യൂ കെല്ലി, മിച്ചല്‍ ജോണ്‍സണ്‍, ജോയല്‍ പാരീസ്

സിഡ്നി തണ്ടര്‍: ഉസ്മാന്‍ ഖ്വാജ, കുര്‍ടിസ് പാറ്റേര്‍സണ്‍, ഷെയിന്‍ വാട്സണ്‍, കാലം ഫെര്‍ഗൂസണ്‍, ബെന്‍ റോഹ്റര്‍, അര്‍ജ്ജുന്‍ നായര്‍, മിച്ചല്‍ മക്ലെനാഗന്‍, ജേ ലെന്റണ്‍, ഫവദ് അഹമ്മദ്, ക്രിസ് ഗ്രീന്‍, ഗുരീന്ദര്‍ സന്ധു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article5 വര്‍ഷത്തെ സ്പോണ്‍സര്‍ഷിപ്പ് കരാറുമായി പൃഥ്വി ഷാ
Next articleപി എസ് ജി മിഡ്ഫീൽഡറെ ലോണിൽ സ്വന്തമാക്കി ബാഴ്സലോണ