റാഷിദ് ഖാൻ അഡ്‌ലൈഡ് സ്‌ട്രൈക്കേഴ്‌സിൽ തുടരും

Rashid Khan Adelaide Strikers Bigbash
- Advertisement -

അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ ബിഗ് ബാഷ് ടീമായ അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിൽ തുടരും. മറ്റു ടീമുകളിൽ നിന്ന് താരത്തെ സ്വന്തമാക്കാൻ ശ്രമം ഉണ്ടായിരുന്നെങ്കിലും ബിഗ്ബാഷ് ലീഗിന്റെ പത്താമത്തെ എഡിഷനിൽ റാഷിദ് ഖാൻ അഡ്‌ലൈഡ് സ്ട്രൈക്കേഴ്സിൽ തുടരുമെന്ന് തീരുമാനിക്കുകയായിരുന്നു. അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് വേണ്ടി കളിയ്ക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും തുടക്കം മുതൽ തന്നെ ബിഗ്ബാഷ് ലീഗ് തനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നെന്നും റഷീദ് ഖാൻ പറഞ്ഞു.

കഴിഞ്ഞ മൂന്ന് സീസണുകളിൽ റാഷിദ് ഖാൻ അഡ്‌ലൈഡ് സ്‌ട്രൈക്കേഴ്‌സ് താരമായിരുന്നു. അവർക്ക് വേണ്ടി 40 ബിഗ്ബാഷ് മത്സരങ്ങൾ കളിച്ച റാഷിദ് ഖാൻ 56 വീഴ്ത്തിയിട്ടുണ്ട്. അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത താരം കൂടിയാണ് റാഷിദ് ഖാൻ. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈടെരബാദിന് വേണ്ടി കളിക്കുകയാണ് റാഷിദ് ഖാൻ. 2020-21 സീസണിലെ ബിഗ്ബാഷ് ലീഗ് ഡിസംബർ ആദ്യ വാരം ആരംഭിക്കും.

Advertisement