നവംബറിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കും

നവംബറിൽ നിശ്ചിത ഓവർ മത്സരങ്ങൾക്കായി ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയിൽ സന്ദർശനം നടത്തും. പരമ്പരക്കുള്ള അനുവാദം ദക്ഷിണാഫ്രിക്കൻ സർക്കാർ നൽകിയതോടെയാണ് പരമ്പര നടക്കുമെന്ന് ഉറപ്പായത്. പരമ്പരയിൽ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഉണ്ടാവുക. ടി20 മത്സരങ്ങൾ നവംബർ 27, 29, ഡിസംബർ 1 തിയ്യതികളിലും ഏകദിന മത്സരങ്ങൾ ഡിസംബർ 4, 6, 9 തിയ്യതികളിലും നടക്കും. കേപ് ടൗണിലും പാളിലും ആവും ഇംഗ്ലണ്ടിന് വേണ്ടി ബയോ സുരക്ഷാ ബബിൾ ഒരുക്കുക.

ദക്ഷിണാഫ്രിക്കയിൽ എത്തിയ ഇംഗ്ലണ്ട് താരങ്ങൾ പത്ത് ദിവസത്തെ ക്വറന്റൈൻ പൂർത്തിയാക്കുകയും വേണം. തുടർന്നാവും ഇംഗ്ലണ്ട് താരങ്ങൾ പരിശീലനത്തിന് ഇറങ്ങുക. കഴിഞ്ഞ മാർച്ചിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്ത്യയുമായുള്ള പരമ്പര നിർത്തിവെച്ചതിന് ശേഷം ദക്ഷിണാഫ്രിക്ക കളിക്കുന്ന ആദ്യ പരമ്പര കൂടിയാണ് ഇത്. അതെ സമയം ഇംഗ്ലണ്ട് അയർലണ്ട്, വെസ്റ്റിൻഡീസ്, പാകിസ്ഥാൻ, ഓസ്ട്രേലിയ എന്നീ ടീമുകളുമായി പരമ്പര കളിച്ചിരുന്നു.

Previous article“പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു” – സിദാാൻ
Next articleറാഷിദ് ഖാൻ അഡ്‌ലൈഡ് സ്‌ട്രൈക്കേഴ്‌സിൽ തുടരും