ഹറികെയന്‍സിനെതിരെ ഹാട്രിക്കുമായി മുജീബ് ഉര്‍ റഹ്മാന്‍

ബിഗ് ബാഷില്‍ ഇന്നത്തെ മത്സരത്തില്‍ ഹോബാര്‍ട്ട് ഹറികെയന്‍സിനെതിരെ ഹാട്രിക്ക് നേടി മുജീബ് ഉര്‍ റഹ്മാന്‍ 19ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളില്‍ നേടിയ ഹാട്രിക്ക് ഉള്‍പ്പെടെ 5 വിക്കറ്റാണ് മത്സരത്തില്‍ നിന്ന് മുജീബ് സ്വന്തമാക്കിയത്. കീമോ പോള്‍, വില്‍ പാര്‍ക്കര്‍, സ്കോട്ട് ബോളണ്ട് എന്നിവരുടെ വിക്കറ്റുകളാണ് ഹാട്രിക്കിനായി മുജീബ് നേടിയത്. നേരത്തെ ബെന്‍ മക്ഡര്‍മട്ടിനെയും ദാവിദ് മലനെയും മുജീബ് പുറത്താക്കി.

മലന്‍(39), ടിം ഡേവിഡ്(36), കോളിന്‍ ഇന്‍ഗ്രാം(24) എന്നിവരുടെ ശ്രമ ഫലമായി ഹോബാര്‍ട്ട് 150 റണ്‍സിലേക്ക് എത്തുകയായിരുന്നു.