പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെതിരെ സിഡ്നി സിക്സേര്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പെര്‍ത്ത് നായകന് ആഡം വോഗ്സ് സിക്സേര്‍സിനെ ബാറ്റിംഗിനിയയ്ക്കുകയായിരുന്നു. ആന്‍ഡ്രൂ ടൈയും മിച്ചല്‍ ജോണ്‍സണും അടങ്ങിയ പെര്‍ത്തിന്റെ ബൗളിംഗ് നിര ടൂര്‍ണ്ണമെന്റിലെ തന്നെ മികവുറ്റ ബൗളിംഗ് നിരയാണ്. മൂന്ന് മത്സരങ്ങള്‍ കളിച്ച സിക്സേര്‍സ് ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടില്ല. പോയിന്റ് നിലയില്‍ ആറാം സ്ഥാനം നിലനിര്‍ത്തുന്നത് തന്നെ റണ്‍ റേറ്റിന്റെ ആനുകൂല്യത്തിലാണ്. പൂജ്യം പോയിന്റുമായി സ്റ്റാര്‍സ്, ഹറികെയിന്‍സ് എന്നിവരും പോയിന്റ് ടേബിളില്‍ അവസാനമായാണ് സ്ഥിതി ചെയ്യുന്നത്. മൂന്ന് മത്സരങ്ങളില്‍ മൂന്നും ജയിച്ചാണ് സ്കോര്‍ച്ചേര്‍സ് തങ്ങളുടെ കുതിപ്പ് തുടരുന്നത്.
സിഡ്നി സിക്സേര്‍സ്: ജേസണ്‍ റോയ്, നിക് മാഡിന്‍സണ്‍, ജോര്‍ദന്‍ സില്‍ക്ക്, സാം ബില്ലിംഗ്സ്, പീറ്റര്‍ നെവില്‍, ജോഹന്‍ ബോത്ത, ഷോണ്‍ അബോട്ട്, സ്റ്റീവ് ഒക്കേഫെ, ഡാനിയല്‍ സാംസ്, ബെന്‍ ഡ്വാര്‍ഷൂയിസ്, വില്യം സോമര്‍വില്ലേ
പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്: മൈക്കല്‍ ക്ലിംഗര്‍, ഡേവിഡ് വില്ലി, ടിം ഡേവിഡ്, ആഡം വോഗ്സ്, ഹില്‍ട്ടണ്‍ കാര്ട്റൈറ്റ്, ആഷ്ടണ്‍ ടര്‍ണര്‍, ജോഷ് ഇംഗ്ലിസ്, ജൈ റിച്ചാര്ഡ്സണ്, ആന്‍ഡ്രൂ ടൈ, മിച്ചല്‍ ജോണ്സണ്, ജെയിംസ് മുയിര്‍ഹെഡ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial