
- Advertisement -
നിര്‍ണ്ണായകമായ ബിഗ് ബാഷിലെ മത്സരത്തില്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിനെതിരെ 165 റണ്‍സ് നേടി ബ്രിസ്ബെയിന്‍ ഹീറ്റ്. 51 റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലം, 38 റണ്‍സുമായി ജോ ബേണ്‍സ് എന്നിവര്‍ക്ക് പുറമേ ബെന്‍ കട്ടിംഗും(30), ജിമ്മി പിയേര്‍സണും(16) ചേര്‍ന്നാണ് ടീമിനെ 165 റണ്‍സ് എന്ന് സ്കോറിലേക്ക് എത്തിച്ചത്. അവസാന ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ജോഫ്ര ആര്‍ച്ചര്‍ ഹീറ്റിന്റെ വിക്കറ്റ് നഷ്ടം മത്സരത്തില്‍ എട്ടാക്കി മാറ്റി.
ആര്‍ച്ചറിനു പുറമേ മറ്റു ബൗളര്‍മാരെല്ലാം തന്നെ ഓരോ വിക്കറ്റ് വീഴ്ത്തുകയായിരുന്നു. ക്ലൈവ് റോസ്, തൈമല്‍ മില്‍സ്, ഷോര്‍ട്ട്, കാമറൂണ്‍ ബോയസ്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍ എന്നിവരാണ് മറ്റു ബൗളര്‍മാര്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement