സ്റ്റാര്‍സിനെ പിടിച്ചുകെട്ടി നഥാന്‍ ലയണും സംഘവും

പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരെന്ന പേര് ദോഷം മാറ്റാനിറങ്ങിയ മെല്‍ബേണ്‍ സ്റ്റാര്‍സിനെ വരിഞ്ഞ് കെട്ടി സിഡ്നി സിക്സേര്‍സ് ബൗളര്‍മാര്‍. നഥാന്‍ ലയണും ഷോണ്‍ അബോട്ടും അടങ്ങുന്ന ബൗളിംഗ് സംഘത്തിന്റെ ബൗളിംഗിനു മുന്നില്‍ പതറിയ സ്റ്റാര്‍സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് മാത്രമാണ് നേടിയത്. 28 റണ്‍സുമായി ഗ്ലെന്‍ മാക്സ്‍വെല്‍, ജെയിംസ് ഫോക്നര്‍ എന്നിവരാണ് സ്റ്റാര്‍സിന്റെ ടോപ് സ്കോറര്‍മാര്‍. ഇവാന്‍ ഗുല്‍ബിസ് 24 റണ്‍സ് നേടി.

സിക്സേര്‍സിനായി നഥാന്‍ ലയണ്‍ മൂന്നും ഷോണ്‍ അബൗട്ട് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ കാര്‍ലോസ് ബ്രാത്‍വൈറ്റിനാണ് ഒരു വിക്കറ്റ്. അവസാന പന്തില്‍ ഗുല്‍ബിസ് റണ്‍ഔട്ട് ആയി പുറത്താകുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version