ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടം, മുഹമ്മദ് ഷമിയ്ക്ക് മൂന്ന് വിക്കറ്റ്

സെഞ്ചൂറിയണ്‍ ടെസ്റ്റില്‍ നാലാം ദിവസം ആദ്യ സെഷനില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. തലേ ദിവസത്തെ സ്കോറായ 90/2 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. മൂന്ന് വിക്കറ്റും വീഴ്ത്തി മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്നില്‍ നിന്ന് നയിച്ചത്. 80 റണ്‍സ് നേടിയ എബിഡിയെയാണ് ഷമി ആദ്യം പുറത്താക്കിയത്.

ഏറെ വൈകാതെ ഡീന്‍ എല്‍ഗാറിനെയും, ക്വിന്റണ്‍ ഡിക്കോക്കിനെയും ഷമി മടക്കി അയയ്ച്ചതോടെ ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 173/5 എന്ന നിലയിലായിരുന്നു. 12 റണ്‍സുമായി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയും 3 റണ്‍സ് നേടി വെറോണ്‍ ഫിലാന്‍ഡറുമാണ് ക്രീസില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version