ജർമ്മനി വീണ്ടും വിജയ വഴിയിൽ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ മത്സരത്തിൽ നെതർലന്റ്സിനോടേറ്റ പരാജയത്തിൽ നിന്ന് കരകയറി കൊണ്ട് ജർമ്മനി വിജയ വഴിയിൽ തിരികെയെത്തി. ഇന്ന് നടന്ന യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ അയർലണ്ടിനെ ആണ് ജർമ്മനി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ജർമ്മനിയുടെ വിജയം. ജർമ്മനിയുടെ രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.

കളിയുടെ 48ആം മിനുട്ടിൽ ഹാൾസ്റ്റെൻ ബെർഗ് ആണ് ജർമ്മനിയുടെ ആദ്യ ഗോൾ നേടിയത്. കളി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഗ്നാബ്രി ജർമ്മനിക്കായി രണ്ടാം ഗോളും. ബയേൺ താരത്തിന് ഈ ഗോളോടെ ജർമ്മനിക്കായി 10 മത്സരങ്ങളിൽ നിന്ന് ഒമ്പതു ഗോളുകളായി. ഈ വിജയത്തോടെ ജർമ്മനി വീണ്ടും ഗ്രൂപ്പ് സിയിൽ 12 പോയന്റുനായി ഒന്നാമത് എത്തി. 12 പോയന്റു തന്നെ ഉള്ള അയർലണ്ടാണ് രണ്ടാം സ്ഥാനത്ത്.