ബിഗ് ബാഷ് ഫൈനല്‍, സ്ട്രൈക്കേഴ്സ് ആദ്യം ബാറ്റ് ചെയ്യും

ബിഗ് ബാഷ് ഏഴാം സീസണിന്റെ ഫൈനലില്‍ അഡിലെയ്ഡ് സ്ട്രൈക്കേഴ്സും ഹോബാര്‍ട്ട് ഹറികെയിന്‍സും ഏറ്റുമുട്ടുന്നു. ദേശീയ താരങ്ങളായ ട്രാവിസ് ഹെഡ്, അലക്സ് കാറേ എന്നിവരുടെ മടങ്ങി വരവ് സ്ട്രൈക്കേഴ്സിനെ ശക്തിപ്പെടുത്തുമ്പോള്‍ ഹോബാര്‍ട്ടിനു വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഡിആര്‍ക്കി ഷോര്‍ട്ടിന്റെ സേവനം ലഭ്യമാവും. ടോസ് നേടിയ സ്ട്രൈക്കേഴ്സ് നായകന്‍ ട്രാവിസ് ഹെഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സെമി മത്സരത്തില്‍ ഹോബാര്‍ട്ട് നിലവിലെ ചാമ്പ്യന്മാരായ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെ പരാജയപ്പെടുത്തിയപ്പോള്‍ റെനഗേഡ്സിനെ ഒരു റണ്‍സിനു പരാജയപ്പെടുത്തിയാണ് സ്ട്രൈക്കേഴ്സ് ഫൈനലില്‍ കടന്നത്.

അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്: ജോനാഥന്‍ ഡീന്‍, ജേക്ക് വെത്തറാള്‍ഡ്, ട്രാവിസ് ഹെഡ്, കോളിന്‍ ഇന്‍ഗ്രാം, ജോനാഥന്‍ വെല്‍സ്, ജേക്ക് ലേമാന്‍, അലക്സ് കാറേ, മൈക്കല്‍ നേസര്‍, പീറ്റര്‍ സിഡില്‍, ബെന്‍ ലൗഗ്ലിന്‍, ലിയാം ഒ കോണോര്‍

ഹോബാര്‍ട്ട് ഹറികെയിന്‍സ്: മാത്യു വെയിഡ്, ടിം പെയിന്‍, ജോര്‍ജ്ജ് ബെയിലി, ബെന്‍ മക്ഡര്‍മട്ട്, ഡാനിയല്‍ ക്രിസ്റ്റ്യന്‍, സൈമണ്‍ മിലെങ്കോ, ഡിആര്‍ക്കി ഷോര്‍ട്ട്, ജോഫ്ര ആര്‍ച്ചര്‍, ക്ലൈവ് റോസ്, തോമസ് റോജേര്‍സ്, റിലി മെറേഡിത്ത്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial