“റൊണാൾഡോയ്ക്കും ഹിഗ്വയിനും ഒപ്പം തനിക്ക് കളിക്കാൻ ആകുമെന്ന് തെളിയിച്ചു” – ഡിബാല

- Advertisement -

ഇന്നലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യുവന്റസിന്റെ ഹീറോ ആയി മാറിയ ഡിബാല താൻ ആഗ്രഹിച്ചിരുന്ന മത്സരമായിരുന്നു ഇതെന്ന് പറഞ്ഞു. സീസണിൽ പലപ്പോഴും ബെഞ്ചിൽ ഇരിക്കേണ്ടി വന്ന ഡിബാല അവസരം കിട്ടിയപ്പോൾ എല്ലാം യുവന്റസിനു വേണ്ടി മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്. ഇന്നലെ 1-0ന് പിറകിൽ പോയ യുവന്റസിനെ 2-1ന് ജയിപ്പിച്ചത് ഡിബാല ആയിരുന്നു.

രണ്ട് മിനുട്ടിൽ രണ്ട് ഗോളുകൾ നേടിയായിരുന്നു ഡിബാല ഹീറോ ആയത്. ഹിഗ്വയിനും റൊണാൾഡോയും കളത്തിൽ ഉണ്ടായിരിക്കെ ആയിരുന്നു ഡിബാലയുടെ ഗോളുകൾ. ഇത് തനിക്ക് റൊണാൾഡോയ്ക്കും ഹിഗ്വയിനും ഒപ്പം കളിക്കാൻ ആകുമോ എന്ന സംശയങ്ങൾ തീർക്കുന്നു എന്ന് ഡിബാല പറഞ്ഞു‌. ഈ വിജയവും പ്രകടനവുൻ അത്യാവശ്യമായിരുന്നു എന്നും ഡിബാല പറഞ്ഞു.

Advertisement