ബിഗ് ബാഷിന്റെ 12ാം പതിപ്പിന്റെ ഡ്രാഫ്ടിൽ 24 വിദേശ താരങ്ങളെ സ്വന്തമാക്കി ഫ്രാഞ്ചൈസികള്‍. 20 രാജ്യങ്ങളിൽ നിന്ന് 332 താരങ്ങളാണ് ബിഗ് ബാഷിൽ ആദ്യമായി നടന്ന ഡ്രാഫ്ട് സംവിധാനത്തിൽ പങ്കെടുത്തത്.
ഇവരിൽ ലിയാം ലിവിംഗ്സ്റ്റൺ, ട്രെന്റ് ബോള്‍ട്ട്, റഷീദ് ഖാന്‍ എന്നിവരാണ് ചില പ്രമുഖ താരങ്ങള്‍. ലിയാം ലിവിംഗ്സ്റ്റൺ മെൽബേൺ റെനഗേഡ്സിന് വേണ്ടി കളിക്കും. ഡ്രാഫ്ടില്‍ ആദ്യമായി സ്വന്തമാക്കപ്പെട്ട താരമായിരുന്നു ലിയാം ലിവിംഗ്സ്റ്റൺ.
അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് റഷീദ് ഖാനെ തുടര്‍ച്ചയായ ആറാം സീസണിൽ ടീമിനൊപ്പം നിലനിര്‍ത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. 12 പ്ലാറ്റിനം താരങ്ങള്‍ ആണ് ആദ്യ റൗണ്ടിൽ തിരഞ്ഞെടുക്കുവാനായി എത്തിയത്. ഇവര്‍ക്ക് $340,000 ആണ് സാലറി ബാന്‍ഡ്. രണ്ടാം റൗണ്ടിൽ $260,000 സാലറി ബാന്‍ഡിൽ ഉള്ള പ്ലാറ്റിനം, ഗോള്‍ഡ് താരങ്ങളും മൂന്നാം റൗണ്ടിൽ $175,000 സാലറി ബാന്‍ഡിൽ ഉള്ള ഗോള്‍ഡ്, സിൽവര്‍ താരങ്ങളും നാലാം റൗണ്ടിൽ $100,000 സാലറി ബാന്‍ഡിലുള്ള സിൽവര്‍, ബ്രോൺസ് താരങ്ങളുമാണ് ഡ്രാഫ്ടിലെത്തിയത്.