ജപ്പാനെ തോൽപ്പിച്ച് സ്പെയിൻ U20 ലോകകപ്പ് ചാമ്പ്യൻസ്

അണ്ടർ 20 വനിതാ ലോകകപ്പ് കിരീടം സ്പെയിൻ സ്വന്തമാക്കി. ഇന്ന് കോസ്റ്ററിക്കയിൽ നടന്ന ഫൈനലിൽ ജപ്പാനെ ആണെ സ്പെയിൻ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സ്പെയിനിന്റെ വിജയം. 27 മിനുട്ടുകൾക്ക് അകം തന്നെ സ്പെയിൻ ഇന്ന് മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.

20220829 125054

12ആം മിനുട്ടിൽ ഗബാരോ ആണ് സ്പെയിനിന് ലീഡ് നൽകിയത്. പിന്നാലെ അയിഗ്നോ 22 ആം മിനുട്ടിലും 27ആം മിനുട്ടിലും ഗോൾ നേടിയതോടെ സ്പെയിൻ മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തി. അമാനോ ആണ് ജപ്പാന്റെ ആശ്വാസ ഗോൾ നേടിയത്.

കഴിഞ്ഞ അണ്ടർ 20 ലോകകപ്പ് ഫൈനലിൽ സ്പെയിനെ തോൽപ്പിച്ച് ആയിരുന്നു ജപ്പാൻ കിരീടം നേടിയിരുന്നതിന്. അതിനുള്ള പക വീട്ടൽ ആയി ഈ വിജയം.