“ഇന്ത്യക്കെതിരായ സെമിഫൈനലാണ് ഏറ്റവും മികച്ച ലോകകപ്പ് ഓര്‍മ്മ”

- Advertisement -

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ഇന്ത്യക്കെതിരെ സെമി ഫൈനലിൽ ജയിച്ചതാണ് തന്റെ ഏറ്റവും മികച്ച ലോകകപ്പ് ഓർമ്മയെന്ന് ന്യൂസിലാൻഡ് ഓൾ റൗണ്ടർ ജെയിംസ് നിഷാം. കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴാണ് ഏറ്റവും മികച്ച ലോകകപ്പ് ഓർമ്മ ഇന്ത്യക്കെതിരായ ലോകകപ്പ് സെമി ഫൈനൽ ജയമാണെന്ന് താരം പറഞ്ഞത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ താരമാണ് നിഷാം.

ഇന്ത്യയെ സെമി ഫൈനലിൽ പരാജയപെടുത്തിയതും അതിന് ശേഷം ന്യൂസിലാൻഡ് ഡ്രസിങ് റൂമിൽ നടന്ന ആഘോഷങ്ങളും ഇന്നും മികച്ച ഓർമ്മയാണെന്നും നിഷാം പറഞ്ഞു. സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡ് ജയിച്ചെങ്കിലും ഫൈനലിൽ സൂപ്പർ ഓവറിൽ ഇംഗ്ലണ്ടിനോട് ന്യൂസിലാൻഡ് തോൽക്കുകയായിരുന്നു. കഴിഞ്ഞ ഐ.പി.എൽ ലേലത്തിൽ 50 ലക്ഷം രൂപ മുടക്കിയാൻ കിങ്‌സ് ഇലവൻ പഞ്ചാബ് ജെയിംസ് നിഷാമിനെ സ്വന്തമാക്കിയത്.

Advertisement