ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുവാന്‍ തീരുമാനിച്ച് ബെന്‍ സ്റ്റോക്സ്

ബെന്‍ സ്റ്റോക്സ് ക്രിക്കറ്റിൽ നിന്ന് ദീര്‍ഘമായ ഇടവേള എടുക്കുകയാണെന്ന് അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. താരം ഇംഗ്ലണ്ടിന്റെ ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് താരം പിന്മാറിയെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

തന്റെ പരിക്കേറ്റ വിരലിനും മാനസിക നില ശരിയാക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം എന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ കുറിപ്പിൽ പറയുന്നുണ്ട്. സ്റ്റോക്സിന് പകരം ക്രെയിഗ് ഓവര്‍ട്ടണിനെ ഇംഗ്ലണ്ട് ടെസ്റ്റ് സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.